ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാലിത്തീറ്റ വിതരണം നടത്തി. പുറക്കാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ നടന്ന ചടങ്ങ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് ഉദ്ഘാടന ചെയ്തു. പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എസ് സുദർശനൻ അദ്ധ്യക്ഷനായി. ക്ഷീര സംഘം പ്രസിഡന്റ് പി.മോഹൻകുമാർ സ്വാഗതം പറഞ്ഞു. കാലിത്തീറ്റ പദ്ധതിയെ ക്കുറിച്ച് അമ്പലപ്പുഴ ബ്ലോക്ക് ഡി.ഇ.ഒ അശ്വതി വിശദീകരിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീജ,വാർഡ് മെമ്പർ ഫസിൽ, സംഘംവൈസ് പ്രസിഡന്റ് റെജി തോമസ് എന്നിവർ സംസാരിച്ചു.