
മാന്നാർ: പത്താം ദേശീയ ആയുർവേദ ദിനാചരണവും വയോ അമൃതം പദ്ധതിയുടെ ഉദ്ഘാടനവും മാന്നാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സലീന നൗഷാദ് അദ്ധ്യക്ഷയായി. മാന്നാർ ഗ്രാമ പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്ന വയോ അമൃതം പദ്ധതിയിൽ 60 വയസിന് മുകളിലുള്ളവരുടെ പ്രത്യേക ആരോഗ്യ പരിപാലനമാണ് ലക്ഷ്യമിടുന്നത്. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.നീലി നായർ.എസ് പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത്ത് പഴവൂർ, വി.കെ ഉണ്ണികൃഷ്ണൻ, കെ.സി.പുഷ്പലത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുശീല എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ സ്വാഗതവും ആയുർവേദ ഡിസ്പെൻസറി അറ്റൻഡർ കാർത്തിക പ്രഭാകരൻ നന്ദിയും പറഞ്ഞു.