noore-madeena-samapanam

മാന്നാർ: വിശ്വാസത്തിന്റെ കാതലാണ് പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള സ്നേഹമെന്നും ആ സ്നേഹത്തിന് അതിർ വരമ്പുകളില്ലെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അസ്സയ്യിദ് അബ്‌ദുല്ല തങ്ങൾ ദാരിമി അൽ ഐദ്രുസി പറഞ്ഞു. നബിദിനാഘോഷങ്ങളുടെ ഭാഗമായി എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മാന്നാർ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ 30 ദിവസമായി നടന്നുവന്ന നൂറേ മദീന മൗലിദ് സമാപന സദസിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയായിരുന്നു അബ്‌ദുല്ല തങ്ങൾ. എസ്.വൈ.എസ് മേഖല പ്രസിഡന്റ് ഹാജി ഇഖ്ബാൽ കുഞ്ഞിന്റെ വസതിയിൽ നടന്ന ചടങ്ങിൽ മാന്നാർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സഹലബത്ത് ദാരിമി നസീഹത്ത് പ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഇമാം ഷഹീർ ബാഖവി, അബ്ദുൽ കരീം മുസ്‌ലിയാർ, കുരട്ടിക്കാട് മുഹയുദ്ദീൻ ജുമാമസ്ജിദ് അസിസ്റ്റന്റ് ഇമാം ഷമീർ ബാഖവി, മസ്ജിദിൽ അസ്ഹാബുൽ കഹ്ഫ് ഇമാം അമീർ സുഹ്‌രി, ഷഹീൻഷാ ഹുദവി, മാന്നാർ നഫീസത്തുൽ മിസ്‌രിയ ഇസ്ലാമിക് ആൻഡ് ആർട്സ് കോളജ് (സനാഇയ്യ) ചെയർമാൻ മാന്നാർ ഇസ്മയിൽ കുഞ്ഞ് ഹാജി, പ്രിൻസിപ്പൽ ഷൗക്കത്ത് ഫൈസി, കോളജ് അദ്ധ്യാപകരായ ഹസൈനാർ മദനി, ഇബ്രാഹിം ഫൈസി, മാനേജർ ഷെഫീഖ്, മാന്നാർ മുസ്ലിം ജമാഅത്ത് ഭാരവാഹികൾ, അംഗങ്ങൾ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകൾ തുടങ്ങിയവർ പങ്കെടുത്തു.