
ആലപ്പുഴ : കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഗൃഹ കേന്ദ്രീകൃത രോഗീ പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൊമ്മാടി വായനശാലയിൽ നടന്ന ചടങ്ങ് കാരുണ്യ പ്രസിഡന്റ്
പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരുണ്യ ജോയിന്റ് സെക്രട്ടറിയും മുൻ കൗൺസിലറുമായ കെ.ജെ.പ്രവീൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ജി.വിഷ്ണു സ്വാഗതം പറഞ്ഞു. അജയ് സുധീന്ദ്രൻ, ,വി.ബി.അശോകൻ, വി.ടി.രാജേഷ്, വി.എൻ.വിജയകുമാർ , നസീർ പുന്നയ്ക്കൽ, എ. എസ്.കവിത തുടങ്ങിയവർ സംസാരിച്ചു.