ആലപ്പുഴ: കേരള വിദ്യാഭ്യാസ സമിതിയുടെ ജില്ലാഘടക രൂപവത്​കരണവും കൺവൻഷനും ഇന്ന് ​വൈകിട്ട്​ നാലിന്​ കയർ കോർപ്പറേഷൻ ഹാളിൽ ചേരും. മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് എഫ്.എസ്.ഇ.ടി.ഒ ജില്ലസെക്രട്ടറി സി.സിലീഷ്, എ.കെ.പി.സി.ടി.എ ജില്ലസെക്രട്ടറി ഡോ. എസ്. ഫറൂഖ്, കെ.എസ്​.ടി.എ ജില്ലസെക്രട്ടറി പി.ഡി. ജോഷി, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ടി.ആർ. മനോജ്, കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ഷിബു, എ.കെ.പി.സി.ആർ.ടി.എ പ്രസിഡന്റ് ഡോ.ടി.പ്രതീപ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.