ആലപ്പുഴ: പള്ളിപ്പാട് ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകന് ആഗസ്റ്റ് 1ന് 14 വയസു തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. അടിസ്ഥാന യോഗ്യത എസ് .എസ്. എൽ.സി. അപേക്ഷകർ ടി.സി, എസ്.എസ്.എൽ.സി, പ്ലസ്ടു, ആധാർ എന്നിവയുടെ അസ ലും പകർപ്പുകളും അഡ്മിഷൻ ഫീ, ആപ്ലിക്കേഷൻ ഫീ 100 രൂപ എന്നിവ ഉൾപ്പെടെ 26 ന് രാവിലെ 10ന് ഐ.ടി.ഐ യിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങ8ക്ക് ഫോൺ: 0479 2406072, 9995248672, 9947997383.