hj

മുഹമ്മ: ഗുരുധർമ്മ പ്രചരണസഭ മുഹമ്മ ശിവഗിരീശ്വരം ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയംഗം ആർട്ടിസ്റ്റ് ബേബി ഭദ്രദീപ പ്രകാശനം നടത്തി. ജി.ഡി.പി.എസ് മാതൃസഭ ജില്ലാ സെക്രട്ടറി എസ്. ജയലക്ഷ്മി, ജി.ഡി.പി.എസ് ജില്ലാ കമ്മിറ്റിയംഗം ടി.ആർ.സോമൻ തുടങ്ങിയവർ പങ്കെടുത്തു.എല്ലാദിവസവും വൈകിട്ട് 6 ന് പ്രാർത്ഥന, സദ്സംഗം, ഗുരുപ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ നടക്കും. 29 ന് വൈകിട്ട് പൂജവയ്പ്പ്, വിജയദശമി ദിനത്തിൽ രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ്
എം.ജയ്മോനും സെക്രട്ടറി ഹരിദാസും അറിയിച്ചു.