കായംകുളം: പത്തിയൂർ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹ യജ്ഞവും നവരാത്രി സംഗീതോത്സവും തുടങ്ങി ഒക്ടോബർ 2 ന് സമാപിക്കും.തന്ത്രിഅഗ്നിശർമ്മൻവാസുദേവഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ഭദ്രദീപം യജ്ഞശാലയിലേക്ക് പകർന്നു.
ഇന്ന് ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന. രാത്രി 8 ന്
നാദസ്വരക്കച്ചേരി. നാളെ 10.30 ന് മഹാമൃത്യുഞ്ജയഹോമം, 1 ന് അന്നദാനം,വൈകിട്ട് .30ന് നാരങ്ങാവിളക്കു്, രാത്രി8 ന് സോപാനസംഗീതം. 26 ന് 10.30 ന് പാർവ്വതി പരിണയം, 1 ന് അന്നദാനം,വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, 8 ന് നൃത്തനൃത്യങ്ങൾ. 27 ന് രാവിലെ 10.30 ന് നവഗ്രഹ പൂജ, 1 ന് അന്നദാനം, 6.30ന് ദീപാരാധനയ്ക്കു ശേഷം 4-ാമത് പത്തിയൂരമ്മ പുരസ്ക്കാരം കലമണ്ഡലം ശ്രീകാന്ത് വർമ്മയ്ക്ക് നൽകി ആദരിക്കും. രാത്രി 8 ന് നൃത്താഞ്ജലി.28 ന് 1 ന് അന്നദാനം 6.45 നവകന്യാ പൂജ 1 രാത്രി 8 ന് നാദലയം .29 ന് രാവിലെ 5 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 12 ന് ആചാര്യ പ്രഭാഷണം, 1ന് ദേവീഭാഗവത പാരായണ സമർപ്പണം, 1 ന് സമൂഹസദ്യ. ഒക്‌ടോബർ 2 ന് പൂജയെടുപ്പും, വിദ്യാരംഭവും രാവിലെ 8 മുതൽ അഖണ്ഡ സംഗീതാർച്ചന.