ph

കായംകുളം: കൃഷ്ണപുരം സ്നേഹനഗർ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുവനീറിന്റെയും കുടുംബ ഡയറക്ടറിയുടെയും പ്രകാശനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി നിർവ്വഹിച്ചു. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരി കോട്ടിരേത്ത് സുവനീർ ഏറ്റുവാങ്ങി.

പ്രസിഡന്റ് പി.എസ് സോമൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ.സി. അഷ്‌റഫ്‌,ബ്ലോക്ക് പഞ്ചായത്തത്തംഗം ശ്രീജി പ്രകാശ്,മഞ്ജു ജഗദീഷ്,ശരത് കുമാർ പാട്ടത്തിൽ വി. വിശ്വജിത്ത്,സി.ഡി അരുൺകുമാർ എന്നിവർസംസാരിച്ചു.