ഭഗവതിപടി:മേജർ കൊയ്പ്പള്ളികാരാണ്മ ദേവീക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞവും നവരാത്രി മഹോത്സവവും തുടങ്ങി,​ ഒക്ടോബർ 2ന് അവസാനിക്കും. ഇന്ന് രാവിലെ 5.30ന് ഹരിനാമകീർത്തനം, ഗണപതിഹോമം, 8ന്ചണ്ഡികാപൂജ, രാത്രി 7.30 ന് ഭഗവതിസേവ,8.30ന് ക്ലാസിക്കൽ ഡാൻസ്.നാളെ രാവിലെ ഹരിനാമകീർത്തനം, സഹസ്രനാമജപം, 9.30ന് മൃത്യുഞ്ജയ ഹോമം,ഉച്ചയ്ക്ക് 12.30ന് ദേവീമഹാത്മ്യ തത്വചിന്തനം, വൈകിട്ട് അഞ്ചിന് സഹസ്രനാമജപം,നാരങ്ങാ വിളക്ക് പൂജ, 7ന് പ്രഭാഷണം, 7.30ന് ഭഗവതിസേവ, മഹാസുദർശന ഹോമം, പ്രേതാവഹനം,​ രാത്രി 8.30 ന് നടനരാവ്. 26ന് രാവിലെ 5ന് ഹരിനാമകീർത്തനം,​ഗണപതിഹോമം,​ തിലഹോമം ത്രികാലഹോമം,​ 9ന് നവഗ്രഹപൂജ,​11ന്പാർവതി പരിണയ ഘോഷയാത്ര,​ നാണയപ്പറ സമർപ്പണം.1ന് സ്വയംവര സദ്യ.വൈകിട്ട് 5.30ന് ഉദ്ദിഷ്ടകാര്യ സിദ്ധി സർവ്വ ഐശ്വര്യ സാമൂഹാർച്ചനയും അഷ്ടലക്ഷ്മി പൂജയും,​ 8.30ന് വീണക്കച്ചേരി. 27ന് രാവിലെ 5ന് ഹരിനാമകീർത്തനം,​ഗണപതിഹോമം,​7ന് ഗ്രന്ഥ നമസ്കാരം,​ 8ന് തുളസി പൂജ,​ വൈകിട്ട് 5ന് ചക്രാപ്തപൂജ,​ രാത്രി 8ന് ഭക്തിഗാനം തരംഗിണി. 28ന് രാവിലെ അഞ്ചിന് ഹരിനാമകീർത്തനം,​ഗണപതിഹോമം,​സൂക്തജപം,​ 9ന് മഹാമൃത്യുഞ്ജയ ഹോമം,​ വൈകിട്ട് 5ന് ശനീശ്വരപൂജ,​ 7.30ന് ആഴിപൂജ,​രാത്രി 8ന് നൃത്താഞ്ജലി. 29ന് രാവിലെ 8 30ന് ഗായത്രി സഹസ്രനാമാർച്ചന,​10ന് ധാരഹോമം,​ വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര,​ പൂജവയ്പ്പ്,​ 7ന് വെടിക്കെട്ട്,​ രാത്രി എട്ടിന് നൃത്ത മണ്ഡപം.30ന് രാത്രി 8ന് ഗാനകൈരളി. ഒക്ടോബർ1ന് രാവിലെ 5ന് ഹരിനാമകീർത്തനം,​ ഗണപതിഹോമം,​ രാത്രി 8 ന് കൈകൊട്ടിക്കളി. 2ന് രാവിലെ 5ന് ഹരിനാമകീർത്തനം,​ഗണപതിഹോമം 7 ന് പൂജയെടുപ്പ്,​വിദ്യാരംഭം.രാത്രി 8ന് സംഗീതാരാധന.