
തുറവൂർ: എസ്.എൻ.ഡി.പി യോഗം 485- ാംനമ്പർ പട്ടണക്കാട് ശാഖയിലെ 98-ാമത് മഹാസമാധി ദിനാചരണത്തിന് മുതിർന്ന അംഗങ്ങളായ അംബുജാക്ഷി , സുമതി ഗോപാലൻ, സരോജിനി രാജപ്പൻ, രാധാമണി ബാഹുലേയൻ,ലീല സിദ്ധാർത്ഥൻ, ജലജ പുഷ്പരാജൻ എന്നിവർ ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് കോട്ടയം ഗുരുനാരായണ സേവാനികേതൻ അംഗം ചേർത്തല ശ്രീജിത്ത് ആത്മീയ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ഒന്നിന് ഗുരുപൂജ പ്രസാദ വിതരണം നടന്നു. വൈകിട്ട് 3ന് മഹാസമാധി പ്രാർത്ഥനയ്ക്ക് അജി ഇടപ്പുങ്കൽ നേതൃത്വം നൽകി. ഗുരുപൂജ പ്രസാദ വിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു. ശാഖായോഗം പ്രസിഡന്റ് കെ.ബി. പ്രബാഷ് സെക്രട്ടറി പി.ബി ലാലു വൈസ് പ്രസിഡന്റ് ,കെ .ചന്ദ്രനാഥൻ ,യൂണിയൻ കമ്മിറ്റി അംഗം സി.വി .ഗോപിനാഥൻ, കമ്മിറ്റി അംഗങ്ങളായ ടി.വി.കാർത്തികേയൻ, രഘു കടെപ്പറമ്പ്, ബാബു തേങ്ങാപ്പറമ്പ്, എൻ.പി.പ്രസാദ്, ജ്യോതി ബൈജു, ധനജ്ഞയൻ ബാലനിലയം ,വനിതാ സംഘം പ്രസിഡന്റ് വിജി സെൽവരാജ്,
സെക്രട്ടറി ഷൈനി ബിജു,സെൽവരാജ്,,ബിജു ,,മണിക്കുട്ടൻ,സിദ്ധൻ , പ്രദീപ് കോമന്തറ തുടങ്ങിയവർ നേതൃത്വം നൽകി.