കുട്ടനാട്: ഫൈൻആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വസന്തോത്സവം പരിപാടി 27,28 തീയതികളിലായി നടക്കും. ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക പാരീഷ് ഹാളിൽ 27ന് രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പൊൻകുന്നംവർക്കി പുരസ്ക്കാരം സി.കെ.സദാശിവനും ജോൺസൺപുളിങ്കുന്ന് പുരസ്ക്കാരം പ്രമോദ് വെളിയനാടിനും സമ്മാനിക്കും . സാംസ്ക്കാരിക ഘോഷയാത്ര സ്ക്കൂൾ കുട്ടികൾക്കായി ലഹരിവിരുദ്ധ ടാബ്ലോ മത്സരം, സാംസ്ക്കാരിക സമ്മേളനം , കൈകൊട്ടിക്കളി മത്സരം, കവിയരങ്ങ്, പ്രതിഭാ സംഗമം, ഗാനമേള തുടങ്ങി വിവിധ പാരിപാടകിൾ ഉണ്ടാകും . തോമസ് കെ.തോമസ് എം.എൽ.എ , ഫാ. ഡോ. ജെയിംസ് പാലക്കൽ, ഫ്രാൻസീസ് ടി.മാവേലിക്കര, മനോജ് നാരായണൻ , പുന്നപ്ര അപ്പച്ചൻ, പുന്നപ്ര ജ്യോതികുമാർ, റെജി ചെറിയാൻ പ്രൊഫ. എൻ ഗോപിനാഥ പിള്ള, ഡോ.ജോർജ് പടനിലം തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റിൻ ജോസ്, സെക്രട്ടറി കെ.സി.രമേശ്കുമാർ, ട്രഷറർ വി വിത്തവാൻ വൈസ് പ്രസിഡന്റുമാരായ ബി.തിരുമേനി , മധു നാഗവള്ളി എക്സിക്യൂട്ടീവ് അംഗങ്ങളായ രാജു കൊലപ്പള്ളി, എം.എസ് പുഷ്പ, തങ്കം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.