cvdxfsgdx

തുറവൂർ : ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ നവാഹ യജ്ഞം ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി കാർത്തിക് എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തി പ്രകാശന കർമ്മം നിർവഹിച്ചു. അഡ്വ. രാമനാഥൻ, യജ്ഞാചാര്യ ആനന്ദവല്ലി നാരായണൻ, ദേവസ്വം മാനേജർ അഡ്വ. ആർ.മുരളി കൃഷ്ണൻ, ദേവസ്വം സെക്രട്ടറി ബി.ശ്യാംകുമാർ എന്നിവർ പങ്കെടുത്തു. അഡ്വ. ടി.ആർ. രാമനാഥൻ അനുഗ്രഹ പ്രഭാഷണവും ആനന്ദവല്ലി നാരായണൻ മാഹാത്മ്യ പ്രഭാഷണവും നടത്തി.