മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 3711-ാംനമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയിൽ ഗുരുക്ഷേത്രത്തിൽ നടത്തിവരുന്ന ശ്രീനാരായണ ധർമ്മചര്യാ യജ്ഞം സമർപ്പണം ബോധാനന്ദ സ്വാമിയുടെ പരിനിർവാണ ദിനമായ 25 ന് വിവിധ ചടങ്ങുകളോടെ നടക്കും. വൈകിട്ട് 5 ന് മഹാശാന്തി ഹവനം, സർവ്വൈശ്വര്യ പൂജ, ഈശ്വരപ്രാർത്ഥന, സമൂഹ പ്രാർത്ഥന, ദീപാരാധന എന്നീ ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ്‌ എം.ഉത്തമൻ, ക്ഷേത്ര മേൽശാന്തി പൊന്നപ്പൻ ശാന്തി എന്നിവർ നേതൃത്വം നൽകും. സമാപന സമ്മേളനത്തിൽ മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, ജോയിന്റ് കൺവീനർ പുഷ്പശശികുമാർ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ശാഖാ വൈസ് പ്രസിഡന്റ്‌ വി. വിവേകാനന്ദൻ, കോ-ഓർഡിനേറ്റർ ഫൽഗുനൻ, വനിതാ സംഘം പ്രസിഡന്റ്‌ സുജ സുരേഷ്, സെക്രട്ടറി സുധ വിവേക്, കുടുംബ യോഗം ചെയർമാൻമാർ കൺവീനർമാർ തുടങ്ങിയവർ പങ്കെടുക്കും.