
ഹരിപ്പാട്: കരുവാറ്റ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ: എം.എം. അനസ്അലി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജമുനാ വർഗീസ്, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സനൽകുമാർ, ടി.പൊന്നമ്മ, ശ്രീലേഖ മനു, പി.ബി ബിജു, സെക്രട്ടറി പി. ഹരിദാസ് എന്നിവർ സംസാരിച്ചു. എൻ.എച്ച് .എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കോശി.സി. പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു,