
ഹരിപ്പാട്: ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും അതോടൊപ്പം സേവനങ്ങൾ വികേന്ദ്രീകരിച്ച് പരമാവധി ഗുണനിലവാരമുള്ള സേവനങ്ങൾ നാട്ടിൻപുറത്തെ ജനങ്ങൾക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം 21 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷനായി. ജനകീയ ലാബ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ് ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ കോശി.സി.പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ചിങ്ങോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ, വൈസ് പ്രസിഡന്റ് ജി.സജിനി, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം യു.അനുഷ്യ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ശോഭാ ജയപ്രകാശ്, അശ്വതി തുളസി, അനീഷ്.എസ്.ചേപ്പാട്, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.വിജിത, കെ.എൻ.നിബു, പ്രസന്ന സുരേഷ്, സരിത ജയപ്രകാശ്, പ്രമീഷ് പ്രഭാകരൻ, എ.അൻസിയ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.ജയശ്രീ, മെഡിക്കൽ ഓഫീസർ എസ്.അർച്ചന ചന്ദ്രൻ, ഡോ.എ.ഷിനു, കെ.കെ.സഷീൽകുമാർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.