
ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്ത് കുടശ്ശനാട് ഗവ.എസ്. വി.എച്ച്.എസ്.എസിൽ കിഫ്ബി ഫണ്ട്(1കോടി 30 ലക്ഷം), വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതം( 2 കോടി) ആകെ 3 കോടി 30 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം എം.എസ്. അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയായിരുന്നു. കില പ്രോജക്ട് എൻജിനിയർ ആനന്ദ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സുജ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ശശി മുഖ്യാതിഥിയായിരുന്നു.ഹെഡ്മിസ്ട്രസ് അനുറേച്ചൽ വർഗ്ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി രാജു,വേണു കാവേരി,ആർ.രതി,പ്രിൻസിപ്പൽ ആർ.രാധികാ ദേവി, പി.ടി.എ പ്രസിഡന്റ് എസ്.ആർ. മനോജ്,എസ്.എം.സി ചെയർമാൻ ഉമ്മൻ തോമസ്,അദ്ധ്യാപകരായ സത്യജ്യോതി.എസ്,സെബാസ്റ്റ്യൻ.ജി, വൈസ് പ്രസിഡന്റ് സുകുമാരൻ.പി,മദേഴ്സ് പി.ടി.എ പ്രസിഡന്റ് മഞ്ജു പൊന്നച്ചൻ,മുൻ പ്രിൻസിപ്പൽമാരായ ആനന്ദ്കുട്ടന്‍ ഉണ്ണിത്താൻ,കെ.ബാബു,പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹി എബ്രഹാം വീരപ്പള്ളി ,സ്റ്റാഫ് സെക്രട്ടറി പി.എം.വിനോദ് എന്നിവർ സംസാരിച്ചു.