
മുഹമ്മ : മണ്ണഞ്ചേരി പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹജ്ഞാനയജ്ഞത്തോടനുബന്ധിച്ച് നടന്ന നാരങ്ങാ വിളക്ക് അർച്ചന ഭക്തിനിർഭരമായി. ഡിവിഷണൽ അക്കൗണ്ട് ഓഫീസർ എക്സിക്യൂട്ടീവ് എൻജിനീയർ ശ്യാം എസ് ശിൽപം ഭദ്രദീപപ്രകാശനം നിർവ്വഹിച്ചു. രാഹുദോഷശാന്തിക്കായി ദേവീക്ഷേത്രത്തിൽ സമർപ്പിക്കുന്ന വഴിപാടാണിത്. ക്ഷേത്രയോഗം പ്രസിഡന്റ് വി.സി.വിശ്വമോഹൻ, സെക്രട്ടറി കെ.പി.ഉണ്ണിക്കൃഷ്ണൻ , ദേവസ്വം മാനേജർമാരായ ബി.രാജേന്ദ്ര പ്രസാദ് , കെ.എസ്.ജനാർദ്ദന പൈ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.