ചേർത്തല:ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ചേർത്തല ജിക്ക ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ തുറവൂർ കവലയ്ക്ക് വടക്കു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കുന്നതിനാൽ ഇന്ന് മുതൽ 27 വരെ അരൂർ,എഴുപുന്ന,കോടംതുരുത്ത്,കുത്തിയതോട്,തുറവൂർ, വയലാർ,പട്ടണക്കാട്,കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിൽ പൂർണ്ണമായും ജല വിതരണം മുടങ്ങുമെന്ന് കേരള ജലഅതോറിട്ടി തൈക്കാട്ടുശേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.