
അമ്പലപ്പുഴ: പുറക്കാട് എസ് .എൻ. എം ഹയർ സെക്കൻഡറി സ്‌കൂൾ നാഷനൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ്, കേരള പൊലീസ്, ഫെഡറൽ ബാങ്ക് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുറക്കാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ ,വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജിനുരാജ് ഉദ്ഘാടനം ചെയ്തു. നാൽപ്പതോളം പേർ രക്തദാനം നടത്തി. ചടങ്ങിൽ ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് രമ്യ , ബാങ്ക് ഓഫീസർമാരായ യെദു , ശങ്കർ , പ്രിൻസിപ്പൽ അമ്പിളി എസ്.കൃഷ്ണൻ, പ്രോഗ്രാം ഓഫീസർ സിതാര എന്നിവർ പങ്കെടുത്തു.