അമ്പലപ്പുഴ: ഈ വർഷത്തെ ആലപ്പുഴ സഹോദയ വാർഷിക അതിലേറ്റിക് മീറ്റ് 26,​27തീയതികളിൽ നടക്കും. നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്കൂളാണ് 2025ലെ കായിക മാമാങ്കത്തിനു ആതിഥേയത്വം വഹിക്കുന്നത്. ജില്ലയിലെ 50ഓളം സി.ബി.എസ്.ഇ സ്കൂളുകളിലെ 1300ൽ അധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന ഈ കായിക മത്സരത്തിന് വേദിയാകുന്നത് പുന്നപ്ര കാർമ്മൽ എൻജിയറിംഗ് കോളേജ് സ്റ്റേഡിയം ആണ്. ട്രാക്ക് ആൻഡ് ഫീൽഡ് അതിലേറ്റിക് താരം ഒളിമ്പിയൻ അനിൽകുമാർ, ദേശീയ സ്പോർട്സ് താരം വേഗറാണി ശ്രേയ. ആർ , ആതുര ശുശ്രുഷ രംഗത്ത് ജീവകാരുണ്യ പ്രവർത്തനങ്ങക്ക് ശ്രദ്ധേയനായ ഹൃദരോഗ വിദഗ്ദ്ധൻ ഡോ. എ. അബ്ദുൽ സലാം എന്നിവർ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാഥിതികളായി എത്തും. മത്സരത്തിൽ മൂന്നാം ക്ലാസ്‌ മുതൽ 12 -ാം ക്ലാസ്സ്‌ വരെ ഉള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന വിവിധ ട്രാക്ക് ആക് ഫീൽഡ് ഇനങ്ങൾ ഉണ്ടാകും. .