ambala

അമ്പലപ്പുഴ: ജില്ലയിലെ ആയുർവേദ ഫ്ലോട്ംഗ് ഡിസ്പെൻസറി "ആരോഗ്യനൗക യൂണിറ്റ് 2 തകഴി"യുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അംബിക ഷിബു, പഞ്ചായത്ത് മെമ്പർമാരായ ജയചന്ദ്രൻ കലങ്കാരി, റീന മതികുമാർ, കെ.ശശാങ്കൻ, ബ്ലോക്ക് മെമ്പർമാരായ മദൻലാൽ, ജയശ്രീ വേണുഗോപാൽ, ജില്ലാ പ്രോഗ്രാം മാനേജർ ശ്രീജിനൻ, തകഴി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ശ്രീധർ, ആരോഗ്യനൗക യൂണിറ്റ് 2 മെഡിക്കൽ ഓഫീസർ ഡോ.നീതു ഉത്തമൻ, ആരോഗ്യനൗക യൂണിറ്റ് 1 മെഡിക്കൽ ഓഫീസർ ഡോ.ഗായത്രി ദേവി, മൾട്ടി പർപ്പസ് വർക്കർമാരായ എൻ .എസ്. ഷിബു കുമാർ,ഗോകുൽ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. പുതിയ നൗകയുടെ സേവനം തിരഞ്ഞെടുത്ത 26 ജെട്ടികളിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ ലഭ്യമാണ്.