pravachaka-prakeerarhanam

മാന്നാർ: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ 30 ദിനങ്ങൾ 30 ഭവനങ്ങളിലായി നടത്തിവന്ന പ്രവാചക പ്രകീർത്തന സദസ് മൗലിദ് ജൽസ സമാപിച്ചു. മൗലിദ് സദസിന് അഫ്സൽ കായംകുളം നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് ടി‌.കെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. അസ്സയ്യിദ് ഉവൈസ് ബാഫക്കി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് നിസാമുദീൻ ഫാളിലി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. വിവിധ മേഖലയിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാര വിതരണവും അസ്സയ്യിദ് ഉവൈസ് ബാഫക്കി തങ്ങൾ നിർവഹിച്ചു. ഡോ.ജാബിർ അഹ്സനി, അജ്ലിഫ് ജൗഹരി, മഹ്റൂഫ് ഫാളിലി, മുഹമ്മദ് ഷരീഫ് റഹ്മാനി, പി.എ ഷാജഹാൻ മാജ, ജുനൈദ് സേട്ട്, കെ.എ അബ്ദുൽ അസീസ്, ഹനീഫ മൂലയിൽ, ഹസൻ അസീസ്, ഹാരിസ് നാച്ചുറൽ, നൗഷർ പാവുക്കര, ത്വാഹ കോയ, നിസാം പുത്തൻ ബംഗ്ലാവിൽ, നൗഷാദ് ഒ.ജെ എന്നിവർ സംസാരിച്ചു.