ചെന്നിത്തല: തൃപ്പെരുന്തുറ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിന്റെ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബികോം, പി.ജി.ഡി.സി.എ. (അധിക യോഗ്യതയുള്ളവരെയും പരിഗണിക്കും). മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ 30 ന് മുമ്പായി പഞ്ചായത്തിൽ നേരിട്ട് സമർപ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.