ഹരിപ്പാട്: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളിയിൽ കഴിഞ്ഞ അദ്ധ്യയനവർഷത്തിൽ വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ബിരുദദാന-അനുമോദന ചടങ്ങ് ഇന്ന് രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി. ജഗതിരാജ് മുഖ്യാതിഥിയാകും. ഡോ. വി. എ. അരുൺകുമാർ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. ഷാജി എൽ. സ്വാഗതം പറയും. ബി.എസ്.സി. കമ്പ്യൂട്ടർ സയൻസിലെ ലക്ഷ്മി ബി. സ്വർണ്ണമെഡലും ബി.സി.എ.യിലെ ലയ സുനിൽ വെള്ളിമെഡലും നേടി.