ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെ എൽ.ഡി.എഫ് ചിങ്ങോലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്യും.