
ഹരിപ്പാട്: കേന്ദ്ര യുവജനകാര്യമന്ത്രാലയവും മൈ ഭാരത് പ്ലാറ്റ്ഫോമും സംയുക്തമായി നടത്തിയ നഷാ മുക്ത് യുവ ക്യാമ്പയിൻ ഫോർ വികസിത് ഭാരത് പ്രോഗ്രാമിന്റെ ഹരിപ്പാട് ഏരിയ തല ഉദ്ഘാടനം ശാന്തി ഗിരി ആശ്രമം ഹരിപ്പാട് ബ്രാഞ്ചിൽ മുനിസിപ്പൽ കൗൺസിലർ ശ്രീവിവേക് ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. സുഭാഷ്.കെ വിഷയാവതരണം നടത്തി. അഡ്വ. കെ. കെ. അനൂപ്, ഡോ. സൽമാൻ കെ.എ എന്നിവർ ക്ലാസ് എടുത്തു.