paddy

ആലപ്പുഴ: കുട്ടനാട്ടിലെ നെൽ കൃഷിക്കാരുടെ രക്ഷയ്ക്കായി നെല്ല് പുഴുങ്ങി കുത്ത് വ്യവസായം പുനരാരംഭിക്കണമെന്ന് കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ സംഘടിപ്പിച്ച കർഷക സംഗമം ആവശ്യപ്പെട്ടു. ജില്ലയിൽ കുട്ടനാട് കേന്ദ്രീകരിച്ച് ധാരാളം അരി ഉത്പാദന കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. സഹകരണ സംഘങ്ങളുടെ സാമ്പത്തിക പിന്തുണ നൽകിക്കൊണ്ട് നെല്ല് പുഴുങ്ങിക്കുത്ത് വ്യവസായം ചെറു സഹകരണ സംഘങ്ങൾ മുഖേന ആരംഭിച്ചാൽ കാർഷിക മേഖലയുടെ പ്രതിസന്ധിക്കും തൊഴിൽ മേഖലയുടെ സംരക്ഷണത്തിനും ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ ആകും. സംഗമം ഫെഡറേഷൻ പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. പി.എ.കുഞ്ഞുമോൻ, ജോ നെടുങ്ങാട്, ഹക്കീം മുഹമ്മദ് രാജാ, ജോസ് ടി. പൂണിച്ചിറ, റോയി വേലിക്കെട്ടിൽ, എൻ.എൻ. ഗോപിക്കുട്ടൻ, തോമസ് കുട്ടി വാഴപ്പള്ളികളം, ഇ. ഖാലിദ്, ജോർജ് തോമസ് ഞാറക്കാട് ചേർത്തല, ബിനു നെടുമ്പുറം എന്നിവർ സംസാരിച്ചു.