ആലപ്പുഴ: കേരളത്തിന് ലഭിക്കേണ്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആലപ്പുഴ ജില്ലയിൽ തന്നെ വേണമെന്ന് ലാറ്റിൻ ഫ്രറ്റേർണിറ്റി കോൺഗ്രസ് കമ്മിറ്റി സംസ്ഥാന സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലയിൽ സർക്കാർ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികളുണ്ട്.ജലജന്യരോഗങ്ങളുടെ പ്രഭവ കേന്ദ്രം കൂടിയാണ്.സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും കൈവശമുള്ള സ്ഥലവും ലഭ്യമാണ്.എയിംസ് നേടിയെടുക്കാനായി ആലപ്പുഴ എം.പി കെ.സി.വേണുഗോപാൽ നടത്തുന്ന ശ്രമങ്ങൾക്ക് എൽ.എഫ്.സി പിന്തുണ പ്രഖ്യാപിച്ചു.ഡോ.കെ.എസ്.മനോജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടെൻസൻ ജോൺകുട്ടി,സോളമൻ അറക്കൽ, നെൽസൺ മാണിയപ്പൊഴി, പി.ജെ.വിൽസൺ,പ്രിറ്റി തോമസ്, തോമസ് കണ്ടത്തിൽ, ക്ലീറ്റസ് കളത്തിൽ,സുജ അനിൽ, ജോൺകുട്ടി പടാകുളം,എ.പി.ഇഗ്നേഷ്യസ്, ഡൊമിനിക്.കെ.എസ് എന്നിവർ സംസാരിച്ചു.