sfcdxv-

ആലപ്പുഴ: ലോക ആയുർവേദ ദിനത്തിനോട് അനുബന്ധിച്ചു കായംകുളം പെരുങ്ങാല സി. എസ്. എൽ. പി. സ്കൂളിൽ ദേവഹസ്ഥ ആയുർവേദവേദ ഹോസ്പിറ്റലിന്റെയും 17-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആയുർവേദ ഔഷധ സസ്യങ്ങളുടെ വിതരണവും പഠനക്ലാസും നടത്തി. 17-ാം വാർഡ് കൗൺസിലർ ബിജു. ആർ, ഡോ. ലക്ഷ്മി പ്രിയ,ശ്രീകുമാർ. എസ്,സജിത്ത് ഉദയ ഭാനു, അദ്ധ്യാപകരായ നിഷ, പ്രതീക്ഷ, കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് വിവിധ ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു.