
ഓച്ചിറ : ഉശിരേറും ഓച്ചിറ ഗരിമ എന്ന പേരിൽ സലാഹുദ്ദീൻ ചേന്നല്ലൂർ രചിച്ച് സംവിധാനം ചെയ്ത മെഹർഖാൻ ചേന്നല്ലൂർ നിർമ്മാണവും ഒ.സി.വി രാധാകൃഷ്ണൻ ദൃശ്യാവിഷ്കാരവും നൽകിയ ഓഡിയോ, വീഡിയോ സി.ഡിയുടെ പ്രകാശനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു . മേമന മഹാരുദ്രൻ കെട്ടുത്സവ കമ്മിറ്റിയുടെ പ്രസിഡന്റ് ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലത്തീഫ ബീവി,ഗീതാ രാജു ,കായംകുളം നഗരസഭ കൗൺസിലർ വിധു രാഘവൻ ,തഴവ സത്യൻ ,കൃഷ്ണകുമാർ, അയ്യാനിക്കൽ മജീദ് ,കെ.എസ്.പുരം സത്താർ, അബ്ബാ മോഹൻ, സ്വാമി സുനിൽ സിത്താർ , ഗണേഷൻ,മഹേഷ് ,സൈറസ് ,പ്രവീൺ
ഗോപൻ എന്നിവർ സംസാരിച്ചു