ambala

അമ്പലപ്പുഴ : ചരിത്രപ്രസിദ്ധമായ കാക്കാഴം മുഹ്യിദ്ദിൻ പള്ളിയിൽ ആണ്ട് നേർച്ചയ്ക്കും ജീലാനി അനുസ്മരണത്തിനും കൊടിയേറി. ഇന്നുമുതൽ ഒക്ടാബർ 11 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതൽ മുഹിയിദ്ദീൻ മൗലിദ് പാരായണം ഉണ്ടായിരിക്കും.

29 ന് രാത്രി 7 ന് മർഹും ഇ.കെ. മുഹമ്മദ് ബാപ്പു ഉസ്താദ് നഗറിൽ നടക്കുന്ന സമ്മേളന ഉദ്ഘാടനം ചീഫ് ഇമാം എ.എം. കുഞ്ഞുമുഹമ്മദ് ബാഖവി നിർവഹിയ്ക്കും. ഒക്ടോബർ 3 ന് വൈകിട്ട് 7 ന് സാംസ്കാരിക സമ്മേളനം എച്ച് സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എച്ച് .ബഷീർ അത്താല അദ്ധ്യക്ഷത വഹിയ്ക്കും. 11 ന് രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെ അന്നദാനം നടക്കും. ആണ്ട് നേർച്ചയ്ക്ക് തുടക്കം കുറിച്ച് കാക്കാഴം മുസ് ലിം ജമാഅത്ത് പ്രസിഡന്് എച്ച് .ബഷീർ അത്താല കൊടി ഉയർത്തി. സെക്രട്ടറി സഹീദ് മാവുങ്കൽ, സലിം തിരു നിലത്ത്, കെ. നിഹാസ് ,എസ്. ഷാജി, സിയാദ് മുസ്തഫ, അബദുൾ കലാം വാത്തോലി, മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു,