ഹരിപ്പാട്: സയൻസ് സേജ് ഇൻസ്റ്റിറ്റ്യൂട്ട് ആനുവൽ ഡേ ആഘോഷം ഇന്ന് രാവിലെ 8.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രമേശ്‌ ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ജി.അനിൽ കുമാർ അദ്ധ്യക്ഷനാകും. സീരിയൽ താരം കല്യാൺ ഖന്ന, ഡയറക്ടർ വിഷ്ണു.വി.ഗോപാൽ എന്നിവർ വിശിഷ്ട അഥിതികളായി പങ്കെടുക്കും. അനീറ്റ.പി റിപ്പോർട്ട്‌ അവതരിപ്പിക്കും. അഡ്വ.രാജശേഖരൻ, വേണു കുമാർ, കെ.എസ് വിനോദ്, ജോർജ് വർഗീസ്, ബിനു.കെ.സാമൂവൽ, തങ്കമണി വിജയൻ, പ്രൊഫ.സുധ സുശീലൻ, പ്രസന്നൻ പിള്ള, രാജൻ, സുരേഷ്, ഷംന.എസ് ജയലക്ഷ്മി, എൻ.അജിത്കുമാർ എന്നിവർ സംസാരിക്കും. നയന വിനോദ് സ്വാഗതവും ജൂലി മറിയം ജോൺ നന്ദിയും പറയും. ചടങ്ങിൽ വിവിധ അവാർഡുകൾ നൽകി വിദ്യാർത്ഥികളെ ആദരിക്കും.