അരൂർ: അരൂരിൽ ജനകീയ വിഷയങ്ങളിൽ ശക്തമായി ഇടപെടുമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കായലോര മേഖലയിലെ തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുക ഉൾപ്പെടെയുള്ളവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് അരൂർ യൂണിറ്റ് പ്രവർത്തകർ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ. സ്മിത സന്തോഷ്, സംസ്ഥാന കോർഡിനേറ്റർ ചേർത്തല രാജു, സംസ്ഥാന കമ്മിറ്റി അംഗം എൻ.വി.ഷാജി, ജില്ലാ സെക്രട്ടറി കെ.വി. സുഗുണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.