ചേർത്തല: സബ് ആർ.ടി.ഓഫീസിൽ പരാതി തീർപ്പാക്കൽ അദാലത്ത്
നടത്തി. 271പരാതികൾ പരിഹരിച്ച് 2,13,000 രൂപ പിഴയിടാക്കി. 165 വാഹന ഉടമകൾ നേരിട്ട് ഹാജരായി. പൊലീസിന്റെ 147 ഇ ചെല്ലാനും തീർപ്പാക്കി. ഇ ചെല്ലാൻ നിലനിൽക്കുന്നത് മൂലം അപേക്ഷകൾ തീർപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതിന് പരിഹാരം കാണാൻ വേണ്ടിയാണ് അദാലത്ത് നടത്തിയതെന്ന് ജോയിന്റ് ആർ.ടി.ഒ ചന്ദ്രഭാനു പറഞ്ഞു. അദാലത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക്
എല്ലാ ദിവസവും ഉച്ചക്ക് ഒന്നിന് മുൻപ് ഓഫീസിൽ നേരിട്ടെത്തി
പരാതി തീർപ്പാക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജോയിന്റ് ആർ.ടി.ഒ പറഞ്ഞു.