ആലപ്പുഴ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിൽ അർഹരായിട്ടുള്ള ഉദ്യോഗാർത്ഥികളെ മാറ്റി നിറുത്തി സി.പി.എം അനുഭാവികളെ തിരുകി കയറ്റുന്ന നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ആലപ്പുഴ എംപ്ലോയ്മെന്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന്
എംപ്ലോയ്മെന്റ് തൊഴിൽരഹിത അസോസിയേഷൻ പ്രസിഡന്റ്‌ വളയംചിറ മോഹനനും, സെക്രട്ടറി എം.അനിൽകുമാറും അറിയിച്ചു. ഒക്ടോബർ 15ന് രാവിലെ 11ന് നടക്കുന്ന സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും.