മാവേലിക്കര : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അനുവദിച്ച ഹുബ്ളി-കൊല്ലം സ്പെഷ്യൽ ട്രെയിനിന് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. പ്രത്യേക സർവീസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, സൗത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ എന്നിവർക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി കത്ത് നൽകിയിരുന്നു.