
മുഹമ്മ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ലെ ഹജ്ജിന് പോകുന്നവർക്കുള്ള ജില്ലാതല ആദ്യഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് പുന്നപ്ര - വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം ജുമുഅ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എം.എസ്. അനസ് ഹാജി അധ്യക്ഷത വഹിച്ചു.ജില്ലാ ട്രെയിനിങ് ഓർഗനൈസർ സി.എ. മുഹമ്മദ് ജിഫ്‌രി സ്വാഗതവും അസിസ്റ്റന്റ് ട്രെയിനിംഗ് ഓർഗനൈസർ ടി.എ. അലിക്കുഞ്ഞ് ആശാൻ നന്ദിയും പറഞ്ഞു.