
ആലപ്പുഴ : കിടങ്ങാംപറമ്പ്- കോർത്തശേരി , ചേരമാൻകുളങ്ങര- തത്തംപള്ളി റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര വളരെയേറെ ദുരിതത്തിലായി. റോഡിൽ ടാറിളകി കുഴികൾ രൂപപ്പെട്ടതിനാൽ അപകടങ്ങളും പതിവാണ്. ആശുപത്രികളിലെത്തുന്നവർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിങ്ങനെ നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്.
കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ആരംഭിക്കുമ്പോൾ തിരക്ക് ഏറെയുണ്ടാകുന്ന റോഡുമാണ്. . ഈ റോഡുകൾ മാത്രമല്ല നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ ചെളിക്കുളമായതിനാൽ യാത്രക്കാർ ദുരിതത്തിലാണ്.
ജില്ലാക്കോടതി- കോർത്തശേരി, കിടങ്ങാംപറമ്പ് ജംഗ്ഷൻ സി.വൈ.എം.എ ജംഗ്ഷൻ റോഡുകളിൽ കിലോമീറ്ററുകൾ ദൂരത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അപകടങ്ങൾ പതിവ്
നഗരചത്വര ഭാഗത്തെ പൊളിച്ച കെട്ടിടങ്ങളുടെയും മരങ്ങളുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടില്ല.
കിടങ്ങാംപറമ്പ്-ഗോവണിപ്പാലം റോഡിൽ ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.
കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ആരംഭിക്കുമ്പോൾ ആളുകൾ ഈ റോഡുകളിലൂടെയാണ് കടന്നുപോകുന്നത്
ഇടയ്ക്കിടെ മഴ ശക്തമാകുന്നതിനാൽ റോഡുകളുടെ അവസ്ഥ ഇനിയും മോശമാകാനാണ് സാദ്ധ്യത
പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായ റോഡുകൾ എത്രയും വേഗം ഗതാഗത യോഗ്യമാക്കണം
- യാത്രക്കാർ