
ബുധനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ബുധനൂർ യൂണിറ്റ് കുടുംബ സംഗമം പെരിങ്ങലിപ്പുറം പെൻഷൻ ഭവനിൽ നടന്നു. ബ്ലോക്ക് സെക്രട്ടറി പി.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ബീന അദ്ധ്യക്ഷത വഹിച്ചു. ബുധനൂർ ആര്യ വൈദ്യശാല ഡോ.വിമൽദേവ് 'വയോജനങ്ങൾ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ലെയ്സൺ ഓഫീസർ കെ.പി.ഗോപാലൻ, അംബിക ഭായി, കെ.സുമതിയമ്മ, ഇ.വി.സരസമ്മ, ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു. എ.കെ.പ്രസന്നൻ സ്വാഗതവും ഹരികുമാർ നന്ദിയും പറഞ്ഞു.