വള്ളികുന്നം: വാളാച്ചാൽ ഫ്രണ്ട്സ് കലാകായിക സമിതിയുടെ ഓണാഘോഷം നാളെ മുതൽ ഒക്ടോബർ 3വരെ നടക്കും. 27ന് രാവിലെ 9ന് പതാക ഉയർത്തലോടെ ആഘോഷങ്ങൾ ആരംഭിക്കും. ഇന്ന് വൈകിട്ട് 3ന് നന്ദികേശ ശിരസ് ഘോഷയാത്ര , വൈകിട്ട് 7ന് ദീപക്കാഴ്ച, രാത്രി 7ന് പായസ് സദ്യ, 8ന് ഭക്തിഗാനസുധ. 28മുതൽ ഒക്ടോബർ 2വരെ രാവിലെ 8ന് ഭാഗവത പാരായണം, 10ന് കഞ്ഞിസദ്യ, വൈകിട്ട് 7ന് ദീപാരാധന, 7.30ന് പുഴുക്ക് സദ്യ, രാത്രി 8ന് കലാപരിപാടികൾ എന്നിവ നടക്കും. 28 -ാം ഓണ ദിവസമായ ഒക്ടോബർ 3ന് രാവിലെ 5ന് ഗണപതിഹോമം,രാവിലെ 7മുതൽ പൊങ്കാല, രാവിലെ 11ന് സമൂഹ സദ്യ, ഉച്ചയ്ക്ക് 2ന് നന്ദികേശനെ പടനിലത്തേക്ക് എഴുന്നള്ളിക്കൽ തുടങ്ങിയ ചടങ്ങുകൾ നടക്കും.