കായംകുളം: പ്രവാസി മലയാളികൾക്കായുള്ള ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ വിദേശത്ത് നിന്ന് നാട്ടിൽ തിരികെയെത്തിയ പ്രവാസികളെ ഒഴിവാക്കിയതിൽ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് പ്രേംസൺ കായംകുളം പ്രതിഷേധിച്ചു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളോടുള്ള നോർക്കയുടെ അവഗണന ആവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.