ആലപ്പുഴ: ജില്ലാ ഭരണകൂടവും ആലപ്പുഴ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയും കൊച്ചി അമൃത ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച മൊബൈൽ രക്തദാന ക്യാമ്പ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.രക്തദാനത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന ബുക്ക്ലറ്റും ചടങ്ങിൽ കളക്ടർ പ്രകാശനം ചെയ്തു. ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി ജേക്കബ് ജോൺ അദ്ധ്യക്ഷനായി. 'രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ' എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ എ.ഡി.എം ആശാ സി. എബ്രഹാം, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം)സി.പ്രേംജി, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി ഷൈൻ കുമാർ, വർഗീസ് ജോസഫ്, ഔസേപ്പ് മാമ്പിള്ളി, സാവിയോ കിടങ്ങൻ, ബീന ശ്രീനാഥ് , അഡ്വ.ടി.സജി, അഡ്വ. പ്രിയ അരുൺ, ഡോ. അമൃത തുടങ്ങിയവർ സംസാരിച്ചു.