കൃഷ്ണപുരം: കാപ്പിൽ കിഴക്ക്,തയ്യിൽതെക്ക് ഗവ.എൽ. പി. സ്കൂളിൽ "ആരോഗ്യവും ഭക്ഷണരീതിയും " എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. എസ്. എം.സി ചെയർമാൻ വിപിൻദാസിന്റെ അദ്ധ്യക്ഷത വഹിച്ചു. പരുമല സെന്റ് ഗ്രിഗോറിയസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ അന്ന ക്യാംമ്പ് ഉദ്ഘാടനം ചെയ്തു . പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. ജി.ഹരിത, ഡോ. ആഷിക്ക്, വീണ, പ്രവീണ എന്നിവർ സംസാരിച്ചു.ക്യാമ്പിൽ തയ്യിൽ തെക്ക് ഗവ. എൽ പി സ്കൂളിലെയും എൻ.എൻ.എം യു.പി സ്കൂളിലെയും മുഴുവൻ കുട്ടികളെയും ഹൃദയാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി. സ്കൂൾ പ്രഥമാദ്ധ്യാപിക വൈ.സബീന സ്വാഗതവും സീനിയർ അസിസ്റ്റന്റ് അനീഷ നന്ദിയും പറഞ്ഞു.