sfchgddgg

കരിപ്പുഴ : നെൽകർഷകരുടെ പ്രശ്നങ്ങൾ പഠിക്കാനെത്തിയ കർഷകസംഘം നിവേദനങ്ങൾ സ്വീകരിക്കുകയും അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്തു.

കരിപ്പുഴ ഗ്രേസ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ പാടശേഖര സമിതി ഭാരവാഹികൾ പങ്കെടുത്തു. ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ്‌ ഷാജി രാഘവൻ, സംയുക്ത കർഷകവേദി സംസ്ഥാന കോ ഓർഡിനേറ്റർ ഗോപൻ ചെന്നിത്തല,കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗോപൻ ഗ്രാമം, ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ്‌ പ്രണവം ശ്രീകുമാർ,ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ രാംദാസ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ പി എസ്‌ നോബിൾ, ബി പ്രദീപ്കുമാർതുടങ്ങിയവർ പങ്കെടുത്തു.