ആലപ്പുഴ: വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തിന്റെ ഭാഗമായി ഒ.എസ്. സഞ്ജീവ് സ്മാരക 'സഞ്ജീവനം'സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, ഏകദിന സാഹിത്യ ക്യാമ്പ് ഒക്ടോബർ 1ന് രാവിലെ 9 മുതൽ വയലാർ രാഘവപ്പറമ്പിൽ നടക്കും.

ഹയർ സെക്കൻഡറി സ്കൂൾ -കോളേജ് വിദ്യാർത്ഥികൾ, സാഹിത്യ ഗവേഷകർ,എഴുത്തുകാർ,പ്രഭാഷകർ, വയലാർ കവിതാ സ്നേഹികൾ, എന്നിവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.വയലാറിന്റെ കവിതകളെയും ചലച്ചിത്രഗാനങ്ങളെയും ആസ്പദമാക്കി ക്ലാസുകൾ, കാവ്യോത്സവം എന്നിങ്ങനെ വിവിധ സെഷനുകൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടാകും. 28 ന് മുമ്പ് ഗൂഗിൾ ഫോം വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന അമ്പതുപേർക്കാണ് ക്യാമ്പിൽ പ്രവേശനം .പ്രായപരിധിയില്ല.
രജിസ്ട്രേഷൻ: https://form.svhrt.com/68d15c0702589914251a362b.ഫോൺ : 9048035141, 98472 71623.