ആലപ്പുഴ: ഗാന്ധിജയന്തി പ്രമാണിച്ച് 29 മുതൽ ഒക്ടോബർ 4 വരെ പ്രവൃത്തി ദിവസങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30% പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കും.