ആലപ്പുഴ: ഓച്ചിറ ക്ഷേത്രത്തിലെ ഇരുപെത്തട്ടാം ഓണം ഉത്സവത്തോടനുബന്ധിച്ച് എക്‌സ്പ്രസ് ട്രെയിനുകൾക്ക് ഓച്ചിറ സ്‌റ്റേഷനിൽ താൽക്കാലിക സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം.പി റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിനും റെയിൽവെ ബോർഡ് ചെയർമാനും കത്തു നൽകി.
ഒക്ടോബർ 1 മുതൽ 5 വരെയാണ് ആഘോഷം . ഈ ദിവസങ്ങളിൽ മലബാർ എക്‌സ്പ്രസ്,വഞ്ചിനാട്, ഇന്റസിറ്റി, മധുര എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്,എറനാട്, പരശുറാം എന്നീ ട്രെയിനുകൾക്ക് ഓച്ചിറയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.