
ആലപ്പുഴ : മൂന്നുകിലോ കഞ്ചാവുമായി രണ്ടുയുവാക്കളെ റെയിൽവേ പൊലീസ് പിടികൂടി. പഴവീട് പുതുവൽ വീട്ടിൽ അനന്ദകൃഷ്ണൻ (21), പക്കി ജംഗ്ഷനിൽ കള്ളിയാട്ട് വീട്ടിൽ ആനന്ദ് (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് പിടിയിലായത്. സംശയകരമായ രീതിയിൽ കണ്ട ഇവരെ ചോദ്യം ചെയ്യുകയും തുടർന്നു നടത്തിയ പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ധൻബാദ് എക്പ്രസിലാണ് കഞ്ചാവ് എത്തിച്ചതെന്നും പ്രതികൾ സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണെന്നും റെയിൽവേ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ബിജോയ് കുമാർ, എസ്.ഐ. ജയപ്രകാശ്, എ,എസ്,ഐ പ്രവീൺ, സി.പി.ഒ അരുൺ മോഹൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.