ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെ എൽ.ഡി.എഫ് ചിങ്ങോലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചിങ്ങോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭാസ്ക്കരപിള്ള അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കാർത്തികേയൻ, സി.പി.എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ.വിജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.ടി.എസ്.താഹ, ബി.കൃഷ്ണകുമാർ, കെ.ശ്രീകുമാർ, ചിങ്ങോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എം.നൗഷാദ്, കേരളാ കോൺഗ്രസ്(എം) ജില്ലാ സെക്രട്ടറി തോമസ് ഫിലിപ്പോസ്, എൻ.സി.പി മണ്ഡലം പ്രസിഡന്റ് കെ.എൻ.നിജു എന്നിവർ സംസാരിച്ചു.